UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമ്മനത്തെ കേന്ദ്രസര്‍ക്കാര്‍ എംഎല്‍എ ആക്കിയോ?

പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെതായി കേന്ദ്രം നല്‍കിയ ലിസ്റ്റിലാണ് കുമ്മനം എംഎല്‍എ ആയത്

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എംഎല്‍എ ആണെന്നു കേന്ദ്രസര്‍ക്കാര്‍! കേരളത്തില്‍ പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പട്ടിക സംസ്ഥാനത്തിന് നല്‍കിയപ്പോള്‍ അതില്‍ കുമ്മനം രാജശേഖരനെ എംഎല്‍എ ആയാണ് കേന്ദ്രം പരാമര്‍ശിച്ചിരിക്കുന്നതെന്നു വാര്‍ത്തകള്‍.

പ്രധാനമന്ത്രി പങ്കെടുത്ത പിഎന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങിനുള്ള പട്ടികയിലാണ് കുമ്മനം രാജശേഖരനെ എംഎല്‍എ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ചതാണ് ഈ പട്ടികയെന്നും മാധ്യമവാര്‍ത്തകളില്‍ പറയുന്നു.

ശനിയാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പിഎന്‍ പണിക്കര്‍ അനുസ്മരണ വായനാമാസാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം ആയിരുന്നു അധ്യക്ഷന്‍.രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ. കുര്യന്‍, എം.പിമാരായ സുരേഷ് ഗോപി, പ്രൊഫ. കെ.വി. തോമസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു .

ഉദ്ഘാടനദിവസം മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്തതിന്റെ പേരില്‍ കുമ്മനം രാജശേഖരനെതിരേ വ്യാപകപ്രതിഷേധവും പരിഹാസവും ഉയരുന്നതിനിടയിലാണ് കേന്ദ്രം കുമ്മനത്തെ ‘എംഎല്‍എ’ ആക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍