UPDATES

പിണറായിയെ ലക്ഷ്യമാക്കി കുമ്മനത്തിന്റെ പരോക്ഷ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരോക്ഷ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു‘ എന്നാണ് കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കളപ്പണത്തിനെതിരെയുള്ള മുന്നേറ്റത്തെ തടയാന്‍ സാധിക്കില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ബിജെപിയെയും കുമ്മനത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിണറായി, കുമ്മനത്തിന്റെ പേര് എടുത്തു വിമര്‍ശിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഇടതു പക്ഷ അനുകൂലികളും ബിജെപി അനുകൂലികളും കടുത്ത വാദപ്രതിവാദത്തിലായിരുന്നു.

കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

‘കള്ളപ്പണവേട്ടയില്‍ പരിഭ്രാന്തരായവരില്‍ പ്രമുഖന്‍ എന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നു. ഭീഷണികൊണ്ട് ഈ മുന്നേറ്റത്തെ തടയാമെന്നാരും വ്യാമോഹിക്കേണ്ട!’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍