UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസുകാരന്റെ മരണം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നെന്ന് ആരോപിച്ച് കുമ്മനത്തിന്റെ വീഡിയോ പോസ്റ്റ്

വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്

കഴിഞ്ഞദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ മരണം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ട്വീറ്റ്. ജംഗിള്‍രാജ്ഇന്‍കേരള എന്ന് ഹാഷ് ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ക്രൂരതയും നിഷ്ടൂരതയും കണ്ണൂരില്‍ അങ്ങേയറ്റമായിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ തലയറുത്ത ആര്‍എസ്എസ് കാര്യകര്‍ത്ത ബിജുവിന്റെ മരണം അവര്‍ ആഘോഷിക്കുന്നു’. എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഒപ്പം കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നെന്ന് ആരോപിക്കുന്ന ആഹ്ലാദ പ്രകടനത്തിന്റെ ഒരു വീഡിയോയും ചേര്‍ത്തിട്ടുണ്ട്.

അതേസമയം വീഡിയോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത് കള്ള വീഡിയോയാണെന്ന് ചിലര്‍ വ്യക്തമായും പറഞ്ഞിരിക്കുന്നു. വീഡിയോയുടെ ശബ്ദം മറച്ചാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് വീഡിയോയെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍