UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുണ്ടറ പീഡനം: അമ്മയെയും മുത്തച്ഛനെയും നുണപരിശോധനയ്ക്ക് വിധേയമാക്കും

ബന്ധുക്കള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ്

കുണ്ടറയില്‍ പത്തു വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ അമ്മയെയും മുത്തച്ഛനെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ട് എന്നാണ് പോലീന്റെ നിഗമനം. നിലവില്‍ അന്വേഷണത്തോട് ഇവര്‍ സഹകരിക്കുന്നില്ല. അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് പെണ്‍കുട്ടി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. കെ വല്‍സല മൊഴി നല്‍കിയിട്ടുണ്ട്.  ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ട്.

ഇതിനിടെ ഭാര്യ പിതാവ് വിക്ടര്‍ ഭാര്യയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ജോസ് പോലീസിന് മൊഴി നല്‍കി. ‘സത്യം ഇനിയെങ്കിലും ലോകമറിയണം. പോലീസ് സത്യം തെളിയിക്കണം. ഒരച്ഛനും ഇങ്ങനെ ഒരു ദുര്‍ഗതി ഉണ്ടാകരുത്.’ മകളെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തുവന്ന  പിതാവ് ജോസ് പറഞ്ഞു.

ജനുവരി 15 ഞായറാഴ്ച ഉച്ചയ്ക്കാണ് അനിലയെ വീട്ടിനകത്തെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍