UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുണ്ടറ; മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടറുടെ മൊഴി

ഭാര്യ പിതാവ് തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി.  ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. കെ വല്‍സല മൊഴി നല്‍കി.

ഇതിനിടെ ഭാര്യ പിതാവ് വിക്ടര്‍ ഭാര്യയെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ജോസ് പോലീസിന് മൊഴി നല്‍കി. ‘സത്യം ഇനിയെങ്കിലും ലോകമറിയണം. പോലീസ് സത്യം തെളിയിക്കണം. ഒരച്ഛനും ഇങ്ങനെ ഒരു ദുര്‍ഗതി ഉണ്ടാകരുത്.’ മകളെ പീഡിപ്പിച്ചു എന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ പുറത്തുവന്ന  പിതാവ് ജോസ് പറഞ്ഞു.

ജനുവരി 15 ഞായറാഴ്ച ഉച്ചയ്ക്കാണ് അനിലയെ വീട്ടിനകത്തെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍