UPDATES

ബിജെപി നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ അറുമാസത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ക്ക് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയതിനു ശേഷമാണ് നോട്ടുകള്‍ അസാധുവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും പുതിയ നടപടി ജനങ്ങള്‍ക്കെതിരെയുള്ള മിന്നലാക്രമണമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയേപ്പോലെയാണ് പെരുമാറുന്നതെന്നും മുസ്ലീം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി, ജനങ്ങളെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തി ജപ്പാനിലേക്ക് പോയ മോദി ഏകാധിപതിയേപ്പോലെയാണെന്നാണ് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍