UPDATES

എഡിറ്റര്‍

വെളിയിട വിസർജ്ജനത്തിനെതിരെ 105കാരിയുടെ വിപ്ലവം

Avatar

ഒരു വിപ്ലവം നടക്കാൻ മാത്രം സാധ്യതകളില്ലാത്ത ഒരു ഗ്രാമം. വിപ്ലവകാരിയാണെന്ന് തോന്നിക്കാത്ത 105 വയസ്സായെന്ന് കരുതുന്ന കുൻവർ ബായി യാദവ്. എന്നാൽ ഇവരാണ് ഒരു സംസ്ഥാനത്തെ മുഴുവൻ അഭിമാനത്തിന്റെ നിമിഷത്തേക്ക് ഉയർത്തിയത്. ചണ്ഡീഗഡിലെ ദംത്താരി എന്ന  ഗ്രാമത്തെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ്  വെളിയിട വിസർജ്ജന മുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഘ്യാപിച്ചത്. ആരാണീ കുൻവർ യാദവ്? ബി ബി സിയുടെ ഗീത പാണ്ഡെയാണ് അവരുടെ കഥ ലോകത്തിനു മുന്നിൽ എത്തിച്ചിരിക്കുന്നത്.

ഒരു വർഷം മുൻപ് വരെ അടുത്തുള്ള വന പ്രദേശങ്ങളിലായിരുന്നു കുൻവർ പ്രാഥമിക കൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ അടുത്തുള്ള സ്‌കൂളിൽ ജില്ലാ കളക്‌ടർ ഒരു ക്ലാസ് എടുക്കാൻ വന്നതോടെ കഥ മാറി. ജീവിതത്തിൽ ആദ്യമായിട്ട് കഴിഞ്ഞ വർഷമായിരുന്നു കുൻവർ ശൌചാലയത്തെ കുറിച്ച് അറിയുന്നത്. കേട്ടപ്പോ അത് നല്ലതാണെന്നു മനസ്സിലാക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തു.

പണമായിരുന്നു അപ്പോൾ വെല്ലുവിളിയായത്. ശൌചാലയം പണിയുന്നതിനായി 22000 രൂപ ചെലവ് വന്നു.  അങ്ങനെ ആകെ സമ്പാദ്യമായ 20 ആടുകളിൽ നിന്നും ഏഴ് ആടുകളെ വിറ്റാണ് കുൻവർ ബായ് ശൌചാലയത്തിന്‍റെ പണി തീര്‍ത്തത്. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മരുമകളാണ് തികയാതെ വന്ന 4000 രൂപ നൽകിയത്.

ഗ്രാമത്തിൽ പലർക്കും പ്രചോദനം പകരുന്നതായിരുന്നു കുൻവറിന്റെ പ്രവർത്തി.ആ ഗ്രാമത്തിലെ ആദ്യ ശൌചാലയമായിരുന്നു അത്. 15 ദിവസമെടുത്തതാണ് പണി പൂർത്തിയായത്. അതോടെ ഗ്രാമവാസികളെല്ലാം സന്ദർശനത്തിനെത്തി. മാത്രമല്ല എല്ലാവരും അവരുടെ വീടുകളിൽ ശൌചാലയം പണിയുകയും ചെയ്തു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര  മോദി കുൻവർ യാദവിനെ ആദരിച്ചിരുന്നു. മോദി സർക്കാരിന്റെ പ്രധാന അജണ്ടകളിൽ ഒന്നാണ് സ്വച്ഛ് ഭാരത് ക്യാമ്പയിൻ.


 

കൂടുതൽ വായിക്കാൻ:https://goo.gl/24Gjee

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍