UPDATES

ഒടുവില്‍ ‘കുട്ടിപ്പട്ടാളം’ നിര്‍ത്തി

അഴിമുഖം പ്രതിനിധി

സൂര്യടിവി സംപ്രേഷണം ചെയ്തു വന്നിരുന്ന കുട്ടിപ്പട്ടാളം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബാലാവകാ ശകമ്മീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി. ഗുണപരമായ മാറ്റങ്ങളോടെ പരിപാടി തുടര്‍ന്നും സംപ്രേഷണം ചെയ്യാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. അതിനിടെയാണ് പരിപാടി നിര്‍ത്തിയതായി അറിയിച്ച്   സത്യവാങ്മൂലം നല്‍കിയത്.

കുട്ടികളുടെ നിഷ്‌കളങ്കത ചൂഷണം ചെയ്യുന്ന പരിപാടികള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി ഹാഷിം കൊളമ്പന്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ കുട്ടിപ്പട്ടാളം സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അവതാരകയുടെ ദ്വയാര്‍ഥമുള്ള ചോദ്യങ്ങള്‍ക്ക് നിഷ്‌കളങ്കതയോടെ പറയുന്ന ഉത്തരങ്ങള്‍ പ്രേക്ഷകരെ ചിരിപ്പിക്കാനായി ദുരുപയോഗം ചെയ്യുന്നു എന്നതിനാലാണ് പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍