UPDATES

കുവൈറ്റില്‍ ഷിയാ പള്ളിയില്‍ ഭീകരാക്രമണം; അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കുവൈറ്റിലെ ഇമാം സാദിഖ്‌ പള്ളിയില്‍ ഭീകരര്‍ നടത്തിയ ബോംബ്‌ സ്ഫോടനത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വിശ്വാസികള്‍ വെള്ളിയാഴ്ച നിസ്‌കാരത്തില്‍ പങ്കെടുക്കവേയാണ് ഭീകരാക്രമണം ഉണ്ടായത്. അനവധി വിശ്വാസികള്‍ക്ക് പരിക്കേറ്റു. റംസാന്‍ മാസമായതിനാല്‍ പള്ളിയില്‍ തിരക്ക് കൂടുതലായിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ് ഇമാം സാദിഖ് പള്ളി.

സൗദി അറേബ്യയിലും യെമെനിലും നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണമാണ് നടന്നതെന്നും ആക്രമണത്തിനു പിന്നില്‍ ഐസിസ് ആണെന്നു സ്ഥിരീകരിച്ചതായും സുരക്ഷാകേന്ദ്രങ്ങള്‍ അറിയിച്ചു .എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍