UPDATES

മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ല: പത്രപ്രവര്‍ത്തക യൂണിയന്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യുജെ) രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകര്‍ സമരക്കാരുടെ വാടകക്കാരായി പ്രവര്‍ത്തിച്ചു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് പ്രതികരിക്കുകയായിരുന്നു കെയുഡബ്ല്യുജെ. മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും വാടകക്കാരല്ലെന്നും ആര് ആവശ്യപ്പെട്ടാലും വാര്‍ത്താ പ്രാധാന്യം ഉണ്ടെങ്കില്‍ പത്രപ്രവര്‍ത്തകര്‍ അവിടെ എത്തും, അത് വാടക മാധ്യമപ്രവര്‍ത്തനമായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കെയുഡബ്ല്യുജെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന തീര്‍ത്തും അപലപനീയവും ഭാവനാത്മകവുമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോടും ഒരു വിവേചനവും ഇല്ല. എന്നാല്‍ അവഗണിച്ചും പരിഹസിച്ചും എതിരാക്കുക എന്ന നയം സര്‍ക്കാരിനുണ്ടോ എന്നും കെയുഡബ്ല്യുജെ ഉന്നയിച്ചു. കൂടാതെ മാധ്യമ പ്രവര്‍ത്തകരെ വാടകക്കാരായി വിശേഷിപ്പിച്ചത് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നതായും കെയുഡബ്ല്യുജെയുടെ പ്രസ്താവാനയില്‍ പറയുന്നു.

അതെസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും നിര്‍ത്തിവച്ചു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചുള്ള ബഹളമാണ് സഭ നിര്‍ത്തിവയ്ക്കുവാന്‍ കാരണമായത്. സ്വാശ്രയ പ്രശ്‌നത്തില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, അനൂപ് ജേക്കബ്, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭാകവാടത്തിനു മുമ്പില്‍ നിരാഹാരമിരിക്കുവാന്‍ ആരംഭിച്ചു. എന്‍ ഷംസുദ്ദീന്‍, കെഎം ഷാജി എന്നീ മുസ്ലിം ലീഗ് എംഎല്‍എമാരും അനുഭാവ സത്യാഗ്രഹത്തിനായി പങ്കുചേര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍