UPDATES

പ്രവാസം

യു കെയില്‍ നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ സാധ്യത

Avatar

അഴിമുഖം പ്രതിനിധി

കുടിയേറ്റ വോട്ടര്‍മാരെ അകറ്റി നിര്‍ത്തുന്ന തരത്തില്‍ ലേബര്‍ പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖ ചര്‍ച്ചയാവുന്നു. കുടിയേറ്റ നിയമത്തില്‍ ലേബര്‍ പാര്‍ട്ടി നിലപാട് കര്‍ശനമാക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

നാലു പേജ് വരുന്ന ലഘുലേഖയില്‍ പറയുന്ന കൂടുതല്‍ കാര്യങ്ങളും NHS മായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ പദ്ധതികള്‍ ആണെങ്കിലും കുടിയേറ്റം സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ പുത്തന്‍ സമീപനം കടുത്തതായിരിക്കുമെന്ന് ഒരു ഭാഗത്ത് സൂചിപ്പിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടി പാര്‍ട്ടി അധികാരത്തിലേറിയത് കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന സമീപനം പുലര്‍ത്തിയിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ കുടിയേറ്റ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന പോലീസുകാരുടെ വേതനം 1000 യൂറോ അധികമായി വര്‍ദ്ധിപ്പിച്ചു. ഈ ഉദ്യോഗസ്ഥര്‍ ഒഴികെ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന കുടിയേറ്റക്കാരായ നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവരുടെ ഇംഗ്ലീഷ് പരിജ്ഞാനം കര്‍ശനമാക്കുമെന്നും ലഘുലേഖയില്‍ പറയുന്നു. ലേബര്‍ പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് പാര്‍ട്ടി UKIPയിലേക്ക് മാറുന്നതിനു മുന്നോടിയായുള്ള നടപടിയാണിതെന്നാണ്. 

ഈ പ്രസ്താവനകള്‍ എല്ലാം ബ്രിട്ടനിലെ കുടിയേറ്റക്കാരായ വോട്ടര്‍മാരെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്. തങ്ങള്‍ പ്രോഇമിഗ്രേഷന്‍ പിന്തുടരുന്ന പാര്‍ട്ടിയാണെന്നും അതേ പാതയില്‍ തുടരേണ്ടി വരുമെന്നും ലേബര്‍ പാര്‍ട്ടി എം പിയായ ഡേവിഡ് ലാമി പറയുന്നു. പക്ഷെ ഇമിഗ്രേഷന്‍ സംബന്ധിച്ച പല സംവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് UKIPയുമായി ബന്ധപ്പെട്ടതല്ലെന്നും ലാമി പറഞ്ഞു. ലണ്ടനിലെ 40 ശതമാനത്തോളം നേഴ്‌സുമാരും കുടിയേറ്റക്കാരാണെന്നും ഇംഗ്ലീഷ് സംസാരിക്കാതെ തങ്ങളുടെ മൂന്നു വര്‍ഷത്തെ യോഗ്യതാ പരീക്ഷ പാസാകാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് നേഴ്‌സുമാര്‍ തന്നോട് പറഞ്ഞെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NHSനെ മുഖ്യ പ്രചാരണായുധമാക്കി വരുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനാണ് ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി 2015 ജനുവരിമാസം ആരോഗ്യ മാസമായി ആചരിച്ചു. കുടിയേറ്റ വിരുദ്ധ പ്രചാരണം തങ്ങള്‍ക്കു വോട്ടു നേടിത്തരുമെന്ന ഒരു പൊതുവായ വിശ്വാസം ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉടലെടുത്തിട്ടുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ കുടിയേറ്റ വോട്ടര്‍മാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം കൈവരിക്കും. 4 ദശലക്ഷത്തിര്‍പ്പരം കുടിയേറ്റ വോട്ടര്‍മാരാണ് വോട്ടു ചെയ്യാനെത്തുക. കണ്‍സര്‍വേറ്റീവിനെക്കാള്‍ ലേബര്‍ പാര്‍ട്ടിയോടാണ് ഇവര്‍ക്ക് താത്പര്യം.

എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ പുതിയ സമീപനം കുടിയേറ്റക്കാരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും എന്‍എച്ച്എസുമായി ബന്ധപ്പെട്ട ഏത് നടപടികളും കേരളത്തില്‍ നിന്നും ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കും. ബ്രിട്ടണില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്നത് ആരോഗ്യമേഖലയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍