UPDATES

എഡിറ്റര്‍

ത്രീ ഇഡിയറ്റ്‌സ് നശിപ്പിച്ച ലഡാക്കും ലഡാക്കിനെ നശിപ്പിക്കുന്ന ഇഡിയറ്റുകളും

Avatar

അഴിമുഖം പ്രതിനിധി

ആമിര്‍ ഖാനും കരീന കപൂറും മാധവനും ശര്‍മ്മന്‍ ജോഷിയും ഒമി വൈദ്യയും അഭിനയിച്ച ത്രീ ഇഡിയറ്റ്‌സിന്‌റെ ക്ലൈമാക്‌സ് രംഗം മറന്നിട്ടില്ലല്ലോ. രാഞ്ചോയെ തേടി കാമുകിയും സുഹൃത്തുക്കളും എത്തുന്ന ആ രംഗം ചിത്രീകരിച്ചത് ലഡാക്കിലെ അതിമനോഹരമായ തടാകത്തിന് സമീപമാണ്. ത്രീ ഇഡിയറ്റ്‌സ് ആണ് സ്ഥലത്തെ പ്രശസ്തമാക്കിയത്. ഇപ്പോള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നതും.

ത്രീ ഇഡിയറ്റ്‌സ് ഷൂട്ട് ചെയ്ത രംഗമെന്ന് പറഞ്ഞ് ഇവിടെ ബോഡ് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സെല്‍ഫി എടുക്കാന്‍ സന്ദര്‍ശകര്‍ തിരക്ക് കൂട്ടുകയാണ്. ത്രീ ഇഡിയറ്റ്‌സ് കഫേ, രാഞ്ചോ കഫേ എന്നീ പേരുകളില്‍ തടാകതീരത്ത് ചെറു ഹോട്ടലുകള്‍ വന്നിരിക്കുന്നു. ആമിറും കരീനയും ലഡാക്കി വേഷത്തില്‍ നില്‍ക്കുന്ന വലിയ കട്ടൗട്ടുകളുണ്ട്. ക്ലൈമാക്‌സ് രംഗത്തില്‍ കരീന വരുന്ന പോലുള്ള മഞ്ഞ സ്‌കൂട്ടറിന് മുകളിലിരുന്ന സെല്‍ഫി എടുക്കുന്നത് ഇവിടെ പതിവായിരിക്കുന്നു.

2009 ഡിസംബറിലാണ് ത്രീ ഇഡിയറ്റ്‌സ് പുറത്തിറങ്ങിയത്. 2008ല്‍ ലഡാക്കിലെത്തിയത് നാല് ലക്ഷം സന്ദര്‍ശകരായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഓരോ വര്‍ഷവും ഇതിന്‌റെ നാലിരട്ടി പേരാണ് ലഡാക് സന്ദര്‍ശിക്കുന്നത്. ലഡാക്കിലെ ജനസംഖ്യ രണ്ട് ലക്ഷവും. ഇത്തരത്തില്‍ ടൂറിസ്റ്റുകളെ എത്തിച്ച് മേഖലയ്ക്ക് വരുമാനമുണ്ടാക്കുമ്പോള്‍ മറുവശത്ത് ഇവിടെ രൂക്ഷമായ പരിസ്ഥിതി മലിനീകരണമാണ് സംഭവിക്കുന്നത്.  

പണ്ട് ഇവിടെ തടാകത്തില്‍ നിന്നും അരുവികളില്‍ നിന്നും വെള്ളം കോരിക്കുടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വെള്ളത്തില്‍ കൈ വയ്ക്കാന്‍ പോലും തോന്നില്ല. അത്രയ്ക്ക് മലിനമായിരിക്കുന്നു – ലഡാക്കില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രചാരണം നടത്തിയിരുന്ന വനിതാ കൂട്ടായ്മയുടെ വൈസ് പ്രസിഡന്‌റ് യംഗ്ചന്‍ ഡോള്‍മ പറയുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ തുടങ്ങിയവയെല്ലാം കുമിഞ്ഞ് കൂടിയിരിക്കുന്നു.

പരിസരത്തുള്ള അപൂര്‍വ ജീവി വര്‍ഗങ്ങളുടെ സൈ്വര ജീവിതത്തേയും നിലനില്‍പ്പിനേയും ടൂറിസ്റ്റാക്രമണം ബാധിച്ചിട്ടുണ്ട്. പ്രധാന നഗരമായ ലേയില്‍ മാലിന്യക്കൂമ്പാരങ്ങള്‍ വളര്‍ന്നിട്ടുണ്ട്. ഹോട്ടലുകള്‍ക്കും റസ്റ്റോറന്‌റുകളും മാലിന്യം നിക്ഷേപത്തില്‍ വലിയ പങ്ക് വഹിക്കുന്നു. ഒരു കാലത്ത് ഒട്ടും മാലിന്യ നിക്ഷേപമില്ലാത്ത പ്രദേശമായിരുന്നു ലഡാക്ക്.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/rN13Tp

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍