UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെയും പെണ്‍കുട്ടികളെയും കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിച്ചാല്‍ മതി

ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രതികളാകുന്ന ലൈംഗിക പീഡനക്കേസുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്

സ്ത്രീകളെയും സ്ത്രീകളെയും കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിച്ചാല്‍ മതിയെന്ന് ആവശ്യം. കേരള കാത്തലിക് റിഫോമേഷന്‍ മൂവ്‌മെന്റ്(കെസിആര്‍എം) ആണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രതികളാകുന്ന ലൈംഗിക പീഡനക്കേസുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്.

ഇക്കാര്യം ആവശ്യപ്പെട്ട് കെസിആര്‍എം പ്രവര്‍ത്തകര്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി. സത്യാജ്വാല മാസികയുടെ എഡിറ്റര്‍ ജോര്‍ജ്ജ് മൂലേച്ചാലില്‍ ആണ് സമരം ഉദ്ഘാടനം ചെയ്തത്. കെസിആര്‍എം നിയമോപദേഷ്ടാവ് ഇന്ദുലേഖ ജോസഫ് ബൈബിള്‍ വായിച്ച് സത്യാഗ്രഹസമരത്തിന് തുടക്കമിട്ടു.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ക്‌നാനായ കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനം എന്നിവയുടെ പിന്തുണയോടെയാണ് സമരം. കൂടുതല്‍ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ആലോചിക്കുന്നതെന്ന് ഇന്ദുലേഖ ജോസഫ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍