UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്ത നിഷേധിച്ച് ലക്ഷദ്വീപിലെ എന്‍സിപി എംപി

അമിത് ഷായുമായി താന്‍ നടത്തിയ ചര്‍ച്ച ദ്വീപിന്റെ വികസനത്തെക്കുറിച്ചായിരുന്നെന്ന് മുഹമ്മദ് ഫൈസല്‍

താന്‍ ലക്ഷദ്വീപിലെ എന്‍സിപിയും ബിജെപിയിലേക്ക് ചേരുകയാണെന്ന വാര്‍ത്ത നിഷേധിച്ച് ലക്ഷദ്വീപില്‍ നിന്നുള്ള ഏക എംപി മുഹമ്മദ് ഫൈസല്‍ രംഗത്ത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി മുഹമ്മദ് ഫൈസല്‍ ചര്‍ച്ച നടത്തിയെന്നും അതിനെ തുടര്‍ന്ന് പാര്‍ട്ടിയും ഇദ്ദേഹവും ബിജെപിയുമായി ലയിക്കാനൊരുങ്ങുകയാണെന്നുമാണ് വാര്‍ത്ത പരന്നത്. വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം ഇവിടെ വന്നപ്പോള്‍ എംപിയെന്ന നിലയില്‍ ആതിഥേയ മര്യാദയുടെ ഭാഗമായാണ് പോയി കണ്ടതും സംസാരിച്ചത്തുമെന്ന് ഫൈസല്‍ പറഞ്ഞു. അമിത് ഷായുമായി താന്‍ നടത്തിയ ചര്‍ച്ച ദ്വീപിന്റെ വികസനത്തെക്കുറിച്ചായിരുന്നെന്നും മുഹമ്മദ് ഫൈസല്‍ അവകാശപ്പെട്ടു.

അതേസമയം ഇത്തരത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനം എടുക്കുന്നുണ്ടെങ്കില്‍ അത് ദേശീയ നേതൃത്വം ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അടക്കമുള്ള ഒരു നേതാക്കളും ഇത്തരത്തില്‍ എന്തെങ്കിലും തീരുമാനം അറിയിച്ചിട്ടില്ല. ഇത് ചാനലുകാര്‍ വെറുതെ പറഞ്ഞു നടക്കുന്നതാണ്. ദ്വീപിലെ എന്‍സിപിയും ബിജെപിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും പിന്നീട് ഔദ്യോഗികമായി ലയിക്കാമെന്നാണ് തീരുമാനമെന്നും മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ മറ്റ് മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയാണ് എംപി നിഷേധിച്ചിരിക്കുന്നത്.

ദ്വീപില്‍ വളരെ ദുര്‍ബലമായ പാര്‍ട്ടിയാണ് ബിജെപി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 187 വോട്ട് മാത്രമാണ് ഇവര്‍ക്ക് നേടാനായത്. സെയ്ദ് മുഹമ്മദ് കോയായിരുന്നു സ്ഥാനാര്‍ത്ഥി. ന്യൂനപക്ഷ മേഖലകളില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ വിലയിരുത്തിയിരുന്നത്. ലക്ഷദ്വീപില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷായെ മുഹമ്മദ് ഫൈസല്‍ എംപിയും മറ്റ് എന്‍സിപി നേതാക്കളും ചേര്‍ന്ന് സന്ദര്‍ശിച്ചതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ കാരണം. ലക്ഷദ്വീപിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ അമിത് ഷാ വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍