ആരോഗ്യ സ്ഥിതി മോശമായ വിദ്യാര്‍ത്ഥിയെ അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഒരു വിദ്യാര്‍ഥിനിയെ അധിക്ഷേപിക്കുന്നതിന്റെ ഓഡിയോ പുറത്ത്. ആരോഗ്യ സ്ഥിതി മോശമായ വിദ്യാര്‍ത്ഥിയെ അറ്റന്‍ഡന്‍സ് കുറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ആരോഗ്യമില്ലെങ്കില്‍ എന്തിനാണ് എല്‍എല്‍ബിക്ക് ചേര്‍ന്നതെന്ന് ചോദിക്കുന്ന ലക്ഷ്മി നായര്‍ അന്ന് തന്റെ തന്ത കേറിയിറങ്ങി നടന്നാണ് അഡ്മിഷന് വാങ്ങിയതെന്ന് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഓഡിയോ പുറത്ത് വിട്ടത്.