UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രണയം നിരസിച്ചതിന് ക്ലാസ് മുറിയില്‍ തീകൊളുത്തി കൊലചെയ്യപ്പെട്ട ലക്ഷ്മിക്ക് ഒന്നാം റാങ്ക്

കോട്ടയം എസ് എം ഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ലക്ഷ്മി

പ്രണയം നിരസിച്ചതിന് ക്ലാസ് മുറിയില്‍ തീകൊളുത്തി കൊലപ്പെടുത്തിയ കോട്ടയം എസ് എം ഇ കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ലക്ഷ്മിക്ക് ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക്. ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മിയെ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ കോളേജിലെത്തിയ കൊല്ലം സ്വദേശിയായ ആദര്‍ശ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന്  രക്ഷപ്പെടാന്‍ ഓടിയ ലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് ആദര്‍ശ് സ്വന്തം ദേഹത്തും തീകൊളുത്തി.

രണ്ടു പേരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലക്ഷ്മി ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. ചികിത്സയിലായിരുന്ന ആദര്‍ശ് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു.

ലക്ഷ്മിയുടെ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മിയോട് നിരവധി തവണ പ്രണയാഭ്യര്‍ത്തന നടത്തിയിരുന്നു. ലക്ഷ്മി അത് നിരസിച്ചതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്.

എന്നാല്‍ ലക്ഷ്മിയും ആദര്‍ശും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പിന്നീട് ലക്ഷ്മി ആദര്‍ശില്‍ നിന്നു മാറി നടന്നതാണ് വൈരാഗ്യത്തിന് കാരണമെന്നുമുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍