UPDATES

സിനിമ

ലെന്‍സുമായി ലാല്‍ജോസ് എത്തുന്നു; താരങ്ങളില്ലാത്തിന്റെ പേരില്‍ നല്ല സിനിമകള്‍ കാണാതെ പോകരുതെന്ന ആഗ്രഹവുമായി

അഴിമുഖം പ്രതിനിധി

അഭിനേതാക്കളും അണിയറക്കാരും പുതുമുഖങ്ങളായ ഒരു മലയാള സിനിമ തിയേറ്ററുകളില്‍ എത്തിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ് തന്റെ എല്‍ ജെ ഫിലിംസിലൂടെ. പുതുമുഖ സംവിധായകനായ ജയപ്രകാശ് രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ലെന്‍സ് എന്ന സിനിമയാണ് ജൂണ്‍ 17 ന് എല്‍ ജെ ഫിലിംസ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. താരസാന്നിധ്യമില്ലാത്തതുകൊണ്ട് കാലികപ്രസകത്മായൊരു വിഷയം മികച്ച രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്ന ഈ സിനിമ അര്‍ഹിക്കുന്ന ശ്രദ്ധകിട്ടാതെ പോകരുതെന്ന ആഗ്രഹം കൊണ്ടാണ് താന്‍ ലെന്‍സ് വിതരണത്തിനെടുത്തിരിക്കുന്നതെന്ന് ലാല്‍ ജോസ് പറയുന്നു.

സസ്‌പെന്‍സ് സ്വഭാവം നിലനിര്‍ത്തുന്ന സിനിമ തെരഞ്ഞെടുത്ത 25 തിയേറ്ററുകളിലാണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. കൂടുതല്‍ തിയേറ്ററുകളിലേക്ക് ലെന്‍സ് പ്രദര്‍ശനത്തിനെത്തുന്നതിനും ഒറു സംഘം പുതിയ കലാകാരന്മാര്‍ മുഖ്യധാര സിനിമയിലേക്കും എത്തുന്നതിന് എല്ലാ പ്രേക്ഷകരുടെയും സഹായവും ലാല്‍ ജോസ് അഭ്യര്‍ത്ഥിക്കുന്നു.

മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന സമീപനമാണ് ലാല്‍ ജോസിനെ പോലുള്ളവര്‍ നടത്തുന്നത്. അറിയപ്പെടുന്ന താരങ്ങള്‍ ഇല്ലാത്തതും പ്രശസ്തരായ സംവിധായകരുടേതല്ലാത്തതുമായ ചിത്രങ്ങള്‍ക്ക് സര്‍ക്കാര്‍ വക തിയേറ്ററുകള്‍ പോലും കിട്ടാത്ത അവസ്ഥയാണ് ഇന്നും മലയാളസിനിമയില്‍ നിലനില്‍ക്കുന്നത്. ഇതുമൂലം മികച്ച കലാമൂല്യമുള്ള പല ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്താതെ പോവുകയാണ്. സിനിമയുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കഴിവുള്ളതാണ് കച്ചവട താതപര്യം മാത്രം നോക്കാതെ ലാല്‍ ജോസിനെയും ആഷിഖ് അബുവിനെയും പോലുള്ളവര്‍ നടത്തുന്ന പ്രവര്‍ത്തനം. നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി തിയേറ്ററുകളില്‍ എത്തിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ആഷിഖ് അബു.ജൂണ്‍ 17 നു തന്നെയാണ് ഒഴിവു ദിവസത്തെ കളിയും തിയേറ്ററുകളില്‍ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍