UPDATES

സി ബി ഐ അന്വേഷിക്കണം; മോഹന്‍ലാലിന്റെ പങ്ക് ഉള്‍പ്പെടെ പുറത്തുവരണം- പി സി ജോര്‍ജ്ജ്

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസ് അഴിമതിക്കെതിരെ ഭരണമുന്നണിയില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. അഴിമതിക്ക് പിറകില്‍ ഉദ്യോഗസ്ഥരാണെന്നും ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം തന്നെ നേരത്തെ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയും പങ്കുവച്ചിരുന്നു. ലാലിസമാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണമെന്ന് അക്രഡിറ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരളീധരന്‍ എംഎല്‍എയും പറഞ്ഞു. ഇദ്ദേഹം നേരത്തെ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തല്‍സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇതിനിടെ തൃശ്ശൂര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വി എസ് സുനില്‍കുമാര്‍ എംഎല്‍എ രാജിവച്ചു. എന്നാല്‍ ദേശീയ ഗെയിംസ് ഇപ്പോള്‍ വിവാദമാക്കരുതെന്നും ഉയര്‍ന്ന ആരോപണങ്ങള്‍ ഗെയിംസ് സമാപിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്നും കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഗെയിംസ് വിജയിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍