UPDATES

വൈറല്‍

‘പ്രേതങ്ങളെ’ പേടി: ലാലുവിന്റെ മകന്‍ സര്‍ക്കാര്‍ ബംഗ്ലാവ് വിട്ടു; പിന്നില്‍ നിതീഷെന്ന് തേജ് പ്രതാപ്

മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും തന്നെ ആക്രമിക്കാന്‍ പ്രേതങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്.

മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും തന്നെ ആക്രമിക്കാന്‍ പ്രേതങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്. ആരോഗ്യ മന്ത്രിയായിരുന്ന തേജ് പ്രതാപ് രാജി വച്ചിട്ട് അഞ്ച് മാസമായെങ്കിലും പാറ്റ്‌നയിലെ സര്‍ക്കാര്‍ ബംഗ്ലാവില്‍ തന്നെയാണ് താമസിച്ചുകൊണ്ടിരുന്നത്.

2017ല്‍ മഹാസഖ്യം തകരുകയും ബിജെപിയുമായി ചേര്‍ന്ന് നിതീഷ് കുമാര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത ശേഷം വീട് ഒഴിഞ്ഞുകൊടുക്കാന്‍ തേജ് പ്രതാപ് അടക്കമുള്ളവരോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ മുന്‍ ആര്‍ജെഡി മന്ത്രിമാര്‍ പാറ്റ്‌ന ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് വാടക നല്‍കാന്‍ താസക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതേസമയം പൊതുജന ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവുകള്‍ പയറ്റുകയാണ് തേജ് പ്രതാപ് എന്നാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു പറയുന്നത്. അനുജന്‍ തേജസ്വിയെ പോലെ തേജ് പ്രതാപിന് മാധ്യമശ്രദ്ധ കിട്ടുന്നില്ല. ഇക്കാര്യത്തില്‍ സഹോദരനുമായി മത്സരത്തിലാണ് അദ്ദേഹം – ജെഡിയു പരിഹസിച്ചു. യോഗങ്ങള്‍ കൂടാനായാണ് തേജ് പ്രതാപ് ഈ ബംഗ്ലാവ് ഉപയോഗിച്ചിരുന്നത്. അദ്ദേഹം മിക്കവാറും താമസിച്ചിരുന്നത് അമ്മയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്ക് നല്‍കിയ വീട്ടിലാണ്. നേരത്തെ വാസ്തു പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് ബംഗ്ലാവിന്റെ ഘടനയ്ക്ക് തേജ് പ്രതാപ് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രധാന എന്‍ട്രന്‍സ് അടച്ച തേജ് പ്രതാപ് പിന്‍ഭാഗത്ത് കൂടിയാണ് ബംഗ്ലാവിലേയ്ക്ക് പോയിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍