UPDATES

വൈറല്‍

യുപി തിരഞ്ഞെടുപ്പ് റാലിക്കിടെയെത്തിയ ലംബോര്‍ഗിനിക്കും ഫെരാരിക്കും കല്ലേറ്

5 കോടി രൂപയില്‍ കൂടുതല്‍ വില വരുന്ന ലംബോര്‍ഗിനി അവന്റഡോറും 4.5 കോടി രൂപ വിലവരുന്ന ഫെരാരി 458 സ്‌പൈഡറിനു നേരെയുമാണ് ആക്രമണമുണ്ടായത്

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ പെട്ട ആഡംബര സൂപ്പര്‍ കാറുകളായ ലംബോര്‍ഗിനിയും ഫെരാരിയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് കേടുപാടുകള്‍ വരുത്തി. യുപിയിലെ ബിഎസ്പിയുടെയും ആര്‍എല്‍ഡിയുടെയും റാലിക്കിടെയായിരുന്നു 5 കോടി വിലയുള്ള കാറുകള്‍ക്കെതിരെ കല്ലേറ് ഉണ്ടായത്. സാമൂഹികവിരുദ്ധമായ എന്തോകാര്യങ്ങള്‍ കാറുമായി സംബന്ധിച്ചു നടന്നുവെന്നും അതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിച്ചതെന്നുമാണ് പ്രചരിക്കുന്നത്. ജനങ്ങള്‍ ഈ കാറുകളെ എന്തിന് ആക്രമിച്ചെന്നതിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സംഭവം നടന്നത് മോര്‍ദാബാദിലാണ് അതല്ല മീററ്റിലാണ് നടന്നതെന്നും വാദങ്ങളുണ്ട്. ഡല്‍ഹിയില്‍ നിന്നെത്തിയ കാറുകള്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കല്ലെറിയുകയും തങ്ങളുടെ ചെരുപ്പുകള്‍ ഉപയോഗിച്ച് അടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട. ഏകദേശം 5 കോടി രൂപയില്‍ കൂടുതല്‍ വില വരുന്ന ലംബോര്‍ഗിനി അവന്റഡോറും 4.5 കോടി രൂപ വിലവരുന്ന ഫെരാരി 458 സ്‌പൈഡറിനു നേരെയുമാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി 19-ന് യൂട്യൂബില്‍ എത്തിയ കാറ് ആക്രമിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍