UPDATES

ട്രെന്‍ഡിങ്ങ്

പാകിസ്താനുവേണ്ടി വീരചരമം പ്രാപിച്ച ഹിന്ദുസൈനികന്‍

ലാന്‍സ് നായിക് ലാല്‍ചന്ദ് ഇപ്പോള്‍ പാകിസ്താന്റെ ഹീറോയാണ്

ലാന്‍സ് നായ്ക് ലാല്‍ ചന്ദ് റബാറി എന്ന 27 കാരന്‍ ഇപ്പോള്‍ പാകിസ്താന്റെ ഹീറോയാണ്. രാജ്യത്തിനായി വീരചരമം പ്രാപിച്ച പട്ടാളക്കാരനോടുള്ള ആദരവാണ് പാക് ജനത ലാല്‍ ചന്ദിന് നല്‍കുന്നത്. ഈ മാസം ആദ്യം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍വച്ചായിരുന്നു ലാല്‍ചന്ദിന്റെ മരണം. പാക് അധിനിവേശ കശ്മീരിലെ മംഗ്ലയില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ലാല്‍ചന്ദ്. അമിതമായ ജോലിഭാരത്താല്‍ ആയിരുന്നു ലാല്‍ചന്ദിന്റെ മരണം സംഭവിച്ചതെന്ന് പ്രാഥമിക വിവരമെങ്കിലും യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്ധ് പ്രവിശ്യയിലെ ബാദിന്‍ ജില്ലയില്‍പ്പെട്ട ഇസ്മായില്‍ ഖാന്‍ നൗട്കാനി ഗ്രാമത്തിലാണു ലാല്‍ ചന്ദിന്റെ വീട്. ലാല്‍ചന്ദിന്റെ പിതാവ് ഒരു ആട്ടിടയനും മാതാവ് കര്‍ഷകയുമായാണ്. ഇവരുടെ 11 മക്കളില്‍ അഞ്ചാമനായിരുന്നു ലാല്‍ചന്ദ്. വസീറിസ്താനിലെ ഗോത്രപ്രദേശത്തായിരുന്നു മുമ്പ് ലാല്‍ചന്ദ് സേവനം അനുഷ്ഠിച്ചിരുന്നത്. രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അക്രമികളെ ഇല്ലാതാക്കുകയെന്നത് തന്റെ സഹോദരന്റെ ലക്ഷ്യമായിരുന്നുവെന്നു ലാല്‍ചന്ദിന്റെ മൂത്തസഹോദരന്‍ േേബമന്‍ റബാറി മാധ്യമങ്ങളോടു പറഞ്ഞു. എന്റെ രാജ്യത്തെ ജനങ്ങളെയും കുട്ടികളെയും ഉപദ്രവിക്കുന്നവര്‍ക്കെതിരേ അവസാനതുള്ളി രക്തവും ചീന്തി ഞാന്‍ പ്രതികാരം ചെയ്യുമെന്നാണു വസീറിസ്താനില്‍ നിന്നും പോന്നശേഷം ലാല്‍ ചന്ദ് പറഞ്ഞിരുന്നതായി സഹോദരനെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ എഴുതുന്നു.

2009 ല്‍ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞാണു സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹവുമായി ആരുമറിയാതെ ലാല്‍ചന്ദ് ഗ്രാമം വിടുന്നത്. സൈന്യത്തില്‍ ചേര്‍ന്ന വിവരവും ആദ്യം മാതാപിതാക്കളെ അറിയിച്ചില്ല. സൈനികനായശേഷം ലാല്‍ചന്ദ് ബിരുദം നേടുകയും ചെയ്തു.

ലാല്‍ ചന്ദ് അയാളുടെ താഴെയുള്ള സഹോദരന്മാരെയും സൈന്യത്തില്‍ ചേരാനായി പ്രേരിപ്പിക്കുമായിരുന്നു. നമ്മള്‍ ജീവിക്കുന്ന രാജ്യം സ്വന്തം വീടുപോലെയാണെന്നും അതിനെ ആക്രമിക്കാന്‍ വരുന്നവരോട് അവസാന ശ്വാസം വരെ പോരാടണം എന്നുമായിരുന്നു ലാല്‍ ചന്ദ് എപ്പോഴും പറഞ്ഞിരുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ പറയുന്നു.

ഞങ്ങള്‍ രജപുത്രരാണ്. ശത്രുക്കള്‍ക്കെതിരേ എപ്പോഴും പോരാടന്‍ തയ്യാറായവരാണ് ഞങ്ങള്‍, അതാരായാലും. അവസാന തുള്ളി ചോരയും തീരുന്നതുവരെ ഞങ്ങളത് ചെയ്യുകയും ചെയ്യും. ഞങ്ങളുടെ മാതാവ് ഇനിയുള്ള മക്കളെയും കൊച്ചുമക്കളെയും രാജ്യത്തിനായി ബലിനല്‍കാന്‍ തയ്യാറാണ്. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതിനിടയില്‍ തന്റെ മകന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങളുടെ അമ്മയ്ക്ക് മനസ്താപം ഇല്ല; ലാല്‍ ചന്ദിന്റെ സഹോദരന്‍ ബേമന്‍ റബാറി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍