UPDATES

ഭൂമിയേറ്റെടുക്കല്‍; എതിര്‍ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

അഴിമുഖം പ്രതിനിധി

ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരേ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വിവിധ കര്‍ഷക സംഘടനകളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണെന്നാരോപിച്ചാണ് ഹര്‍ജി.

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണു ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ ഓര്‍ഡിനന്‍സ് ഇറക്കുന്നത് പാര്‍ലമെന്റില്‍ പാസാകില്ലാത്തതു കൊണ്ടാണെന്നും ഇതു തട്ടിപ്പാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍