UPDATES

ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ വനഭൂമി കൈയ്യേറിയെന്ന ആരോപണം

അഴിമുഖം പ്രതിനിധി

വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യയുടെ പേരില്‍ കര്‍ണാടകയില്‍ വനഭൂമി കൈയ്യേറിയെന്ന ആരോപണം. ജേക്കബ് തോമസിന്റെ ഭാര്യ കര്‍ണാടകയിലെ കുടകില്‍ 151 ഏക്കര്‍ വനഭൂമി കൈയ്യേറിയെന്നാണ് കര്‍ണാടക വനംവകുപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഈ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഒക്ടോബര്‍ 27-ന് ഉത്തരവിടുകയും ചെയ്തു.

1994-ല്‍ റിസര്‍വ് വനമായി പ്രഖ്യാപിച്ച ഈ ഭൂമി കൈവശമാക്കി വനം നിയമം 64(എ) ലംഘനമാണ് ജേക്കബ് തോമസിന്റെ ഭാര്യ നടത്തിയിരിക്കുന്നത്. 1994 മുതല്‍ ഇവരുടെ പേരില്‍ കര്‍ണാടക വനംവകുപ്പിന്റെ കേസുകളുണ്ട്.

ഈ വനഭൂമിയില്‍ നിന്ന് 1998-ല്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നും വനംവകുപ്പ് ആരോപിക്കുന്നുണ്ട്. നിലവില്‍ കര്‍ണാടക വനംവകുപ്പും ജേക്കബ് തോമസിന്റെ ഭാര്യയും കക്ഷികളായി കോടതിയില്‍ കേസുകള്‍ നടക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍