UPDATES

ഭൂമിയുടെ സ്വഭാവം മാറ്റാന്‍ ഹൈക്കോടതിക്ക് അധികാരമില്ല; സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

ഭൂമിയുടെ സ്വഭാവം മാറ്റാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. തല്‍സ്ഥിതി നോക്കി ഭൂമിയുടെ സ്വഭാവം മാറ്റാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

ഭൂമിയുടെ തല്‍സ്ഥിതി നോക്കി കരഭൂമിയായി പരിഗണിക്കാനാകില്ല. തല്‍സ്ഥിതിയെ അടിസ്ഥാനപ്പെടുത്തി മാത്രം നികുതി രജിസ്റ്ററില്‍ മാറ്റംവരുത്താനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അടിസ്ഥാന നികുതി രജിസ്റ്ററില്‍ മാറ്റംവരുത്തിയതുകൊണ്ട് മാത്രം ഭൂമിയുടെ സ്വഭാവം മാറില്ല. കരയായി രൂപാന്തരപ്പെട്ട ഭൂമിയാണെങ്കില്‍ പോലും രേഖകളില്‍ കരയാക്കി മാറ്റണമെങ്കില്‍ നിയമപ്രകാരമുള്ള അനുമതി വേണമെന്നും കോടതി നിരീക്ഷിച്ചു.

2008ന് മുമ്പാണെങ്കില്‍ ഭൂവിനിയോഗ ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ അനുമതിയാണ് വാങ്ങേണ്ടത്. അതിന് ശേഷമാണെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍തട നിയമപ്രകാരമുള്ള അനുമതിയാണ് കിട്ടേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍