UPDATES

പ്രളയം 2019

നിലമ്പൂര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു, കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍, രക്ഷപെട്ടവര്‍ പാറയുടെയും മരങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുന്നു

നാവിക സേനയുടെ സഹായം വേണമെന്ന് ആവശ്യം

ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങിയ കനത്ത മഴയിലും ഉരുള്‍പ്പൊട്ടലിലും നിലമ്പൂര്‍ പട്ടണം പൂര്‍ണമായും ഒറ്റപ്പെട്ടു. ഇന്ന് കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ 60 ഓളം വീടുകള്‍ തകരുകയും മണ്ണിനിടയില്‍ പെട്ടുവെന്നാണ് സൂചിപ്പിക്കുന്നു. രണ്ട് വശത്തും മലകള്‍ ഇടിഞ്ഞാണ് അപകടം രൂക്ഷമായത്. ഈ ഭാഗത്തേക്കുള്ള റോഡുകള്‍ ഒലിച്ചു പോയി. ചുങ്കത്തറ പാലം പൂര്‍ണമായും തകര്‍ന്നു.

ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

കല്ലും മണ്ണും ഇടിഞ്ഞ് നിരവധി കെട്ടിടങ്ങളാണ് മണ്ണിനടിയിലായത്. ഇതില്‍ അകപ്പെട്ടവര്‍ എത്രയാണെന്നത് സംബന്ധിച്ച് സൂചനകളില്ല. ഇവിടെ ഇനിയും ഉരുള്‍പ്പെട്ടൊല്‍ ഉണ്ടായാല്‍ കൂടുതല്‍ വലിയ അപകട മുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. ചെങ്കൂത്തായ മേഖലയായതിനാല്‍ ഇവിടെ മഴ മൂലം വെള്ളം കയറിയിട്ടില്ല. എന്നാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായേക്കുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

രക്ഷാ പ്രവര്‍ത്തനത്തിന് നാവിക സേനയുടെ ഇടപെടല്‍ അടിയന്തരമായി ആവശ്യമാണെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്. രക്ഷപ്പെട്ടവര്‍ പാറയുടെയും മരങ്ങളുടെയും മുകളില്‍ കയറി നില്‍ക്കുകയാണെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടായേക്കുമെന്നാണ് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നത്.

നിലമ്പൂരിലെ പതാര്‍ മേഖലയിലും ഉരുള്‍പൊട്ടിലില്‍ ഒറ്റപ്പെട്ടു. ഇവിടെ 65 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവിടേക്കും റോഡ് മാര്‍ഗം രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലമ്പൂരിലെ എല്ലാ ഗ്രാമങ്ങളും ഒറ്റപ്പെട്ട സാഹചര്യമാണുള്ളതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

*Representation Image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍