UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് മൂന്നു മരണം

കൂടുതല്‍ പേര് മണ്ണിനടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

തിരുവനന്തപുരത്ത് കാര്യവട്ടത്ത് പാങ്ങപ്പാറയില്‍ ഫഌറ്റ് നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു വീണു മൂന്നു പേര്‍ മരിച്ചു. കൂടുതല്‍പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

മണ്ണിനടയില്‍ നിന്നാണു മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്.  മരിച്ചവരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയായ ഹരണാദ് ബര്‍മന്‍(27) ആണ് മരിച്ചവരില്‍ ഒരാളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാള്‍ മലയാളിയാണെന്നു സംശയമുണ്ട്. മണ്ണിടിഞ്ഞതാണ് അപകടത്തിനു കാരണമായി പറയുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും അടങ്ങുന്ന രക്ഷാസംഘം അപകടസ്ഥലത്തുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍