UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലഷ്‌കര്‍ ഇ തോയ്ബ തലവന്‍ ഹാഫീസ് സെയ്ദ് വീട്ടുതടങ്കലില്‍

അമേരിക്കയുടെ സമ്മര്‍ദ്ദമാണ് ഹാഫീസിനെതിരെ നടപടി എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നത്

തീവ്രവാദി സംഘന ലക്ഷ്‌കര്‍ ഇ തോയ്ബ തലവന്‍ ഹാഫീസ് സെയ്ദ് വീട്ടുതടങ്കലില്‍. ലാഹോറിലെ ചൗബുര്‍ജിക്ക് സമീപമുള്ള മോസ്‌കിലാണ് സെയ്ദിനെ തടങ്കലിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 മുബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ കുറ്റവാളിയാണെന്ന് ആരോപിക്കുന്ന ഹാഫീസ് നേതൃത്വം നല്‍കുന്ന ജമാത് ഉദ് ദവാ സംഘടന നിരോധിക്കാും സാധ്യതയുണ്ട്.

പാക് പഞ്ചാബിലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദമാണ് ഹാഫീസിനെതിരെ നടപടി എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നത്. ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഹാഫീസിനും സംഘടനയ്ക്കുമെതിരെ നടപടിയെടുക്കാന്‍ ശക്തമായ സമ്മര്‍ദ്ദവും നിര്‍ദ്ദേശവും നല്‍കിയിരുന്നു.

എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദമാണ് തനിക്കെതിരെയും സംഘടനയ്‌ക്കെതിരെയും നടപടി ഉണ്ടാവാന്‍ കാരണമെന്നാണ് ഹാഫീസ് പ്രതികരിച്ചിരിക്കുന്നത്. 2017 കാശ്മീരിന്റെ വര്‍ഷമായിരിക്കുമെന്ന് തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തരത്തില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിന്നു. തന്നെ അറസ്റ്റ് ചെയ്താലും ലക്ഷക്കണക്കിനു ജനങ്ങള്‍ കാശ്മീരിനായി ശബ്ദമുയര്‍ത്തുമെന്നും ഹാഫീസ് ട്വിറ്ററില്‍ കുറിച്ചു.

ഹാഫീസിനൊപ്പം അബ്ദുള്ള ഉബൈദ്, സഫര്‍ ഇഖ്ബാല്‍, അബ്ദുര്‍ റഹ്മാന്‍, ഖാസി കാഷിഫ് നിയാസ് എന്നീ നേതാക്കളെയും മുന്‍കരുതലായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍