UPDATES

റിയോ; ഇനിയുള്ള ആറു നാള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാകും

Avatar

അഴിമുഖം പ്രതിനിധി 

ഒരു മെഡല്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ഇന്ത്യയുടെ കാത്തിരിപ്പ് നീളുന്നു. റിയോ ഒളിമ്പിക്‌സ് പത്തു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരു പോയിന്‍റ് പോലും സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇനി ആറ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ 1992ന് ശേഷം മെഡല്‍ നേടാതെ മടങ്ങാനാണോ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ വിധി എന്നു കുറച്ച് മത്സരങ്ങള്‍ കൂടി കഴിഞ്ഞാല്‍ വെളിവാകും.

ഇന്ത്യ ഏറ്റവും പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഷൂട്ടിങ്. ടെന്നീസ്, ബോക്‌സിങ്, ബാഡ്മിന്‍ഡന്‍ എന്നിവയില്‍ ഒരിക്കല്‍ പോലും മികവിലേക്ക് ഉയരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും സാധിച്ചില്ല. ഇന്ത്യയുടെ ഏക ഒളിമ്പിക് സ്വര്‍ണ്ണ ജേതാവ് അഭിനവ് ബിന്ദ്ര നേടിയ നാലാം സ്ഥാനം മാത്രമാണ് റിയോയില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഏടുത്തു പറയാന്‍ കഴിയുന്ന നേട്ടം. സീസണില്‍ ഗംഭീര പ്രകടനങ്ങളുമായി എത്തിയ ജിത്തു റായ് ഒളിമ്പിക്‌സിന്റെ സമ്മര്‍ദ്ദം താങ്ങാനാകാതെ മികവിന്റെ അടുത്തു പോലും എത്തിയില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലില്‍ എത്താന്‍ പോലും ജിത്തു റായ്ക്കു സാധിച്ചില്ല.

ഹോക്കിയില്‍ എന്നത്തേയും പോലെ മെഡല്‍ നേടാതെ പുറത്തേക്ക് പോയപ്പോള്‍ ലണ്ടനില്‍ ബാഡ്മിന്‍ഡന്‍ സെമിയിലെത്തിയ സൈന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത് ഏറെ അപ്രതീക്ഷിതമായി. പരിക്ക് വലച്ചതാണെങ്കിലും സൈന പുറത്തായപ്പോള്‍ ഇന്ത്യയുടെ ഒരു ഉറച്ച് മെഡല്‍ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചത്.

ശ്രീകാന്ത് ബാഡ്മിന്‍ഡനില്‍ അവശേഷിക്കുന്നുണ്ടെങ്കിലും ക്വാര്‍ട്ടര്‍ മത്സരം രണ്ട് തവണ ചാംപ്യനായ ലിന്‍ ഡാനിനോട് ആണെന്നുള്ളത് പ്രതീക്ഷകള്‍ തകര്‍ക്കുന്നു. പി വി സിന്ധുവും പ്രതീക്ഷകളുടെ കോര്‍ട്ടിലാണ്. നിരാശ സമ്മാനിച്ചാണ് തുടങ്ങിയതെങ്കിലും ഗുസ്തിയില്‍ ഇന്ത്യ ഇതു വരെ പ്രതീക്ഷകള്‍ കൈവിട്ടിട്ടില്ല. ഒളിമ്പിക്‌സിന്റെ അവസാന ദിനത്തില്‍ പോരാട്ടത്തിനിറങ്ങുന്ന യോഗേശ്വര്‍ ദത്തിലാണ് ഇന്ത്യ ഒരു മെഡല്‍ സ്വപ്‌നം കാണുന്നത്.

വിവാദങ്ങള്‍ക്കൊടുവില്‍ ഒളിമ്പിക്‌സില്‍ അവസരം ലഭിച്ച നര്‍സിംഗ് യാദവും 27കിലോയില്‍ മത്സരിക്കുന്ന സന്ദീപ് തോമറും മത്സരിക്കുമ്പോഴും ഇന്ത്യക്ക് ശുഭ പ്രതീക്ഷയാണുള്ളത്. വനിത ഗുസ്തിയിലും ഇനി മത്സരങ്ങള്‍ ബാക്കിയുണ്ട്. വിനേഷ് ഹോഗത്, ബബിത കുമാരി,സാക്ഷി മാലിക്ക് എന്നിവരാണ് ഇനി മത്സര രംഗത്തുള്ളത്.

അത്‌ലറ്റിക്‌സില്‍ ഇന്ത്യ അദ്ഭുതം പ്രതീക്ഷിക്കുന്നത്. 4×100 മീറ്റര്‍ റിലേയിലാണ്. പുരുഷന്മാരുടെയും വനിതകളുടെയും റിലേയില്‍ ഇന്ത്യ യോഗ്യത നേടിയിട്ടുണ്ട്. 50 കീലോമീറ്റര്‍ നടത്തതില്‍ രണ്ട് പേര്‍ മത്സരിക്കുന്നുണ്ടെങ്കിലും അവസാന പത്തില്‍ ഏങ്കിലും എത്തിയാല്‍ അത് അഭിമാനാര്‍ഹമായ നേട്ടമായിരിക്കും. അത് പോലെ തന്നെ മാരത്തണിലും മൂന്ന് പേര്‍ മത്സരിക്കുന്നുണ്ട്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍