UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവൈപ്പില്‍ ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കി ജലപീരങ്കി ഉപയോഗിക്കാന്‍ നിര്‍ദ്ദേശമെന്ന് സൂചന

സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തേക്കില്ലെന്ന് പുതുവൈപ്പിന്‍ സമരസമിതി

ഐഒസി ടെര്‍മിനല്‍ രണ്ട് ദിവസത്തേക്ക് മാത്രം അടച്ചിടുന്നതിനോട് യോജിപ്പില്ലെന്നും സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്തേക്കില്ലെന്നും പുതുവൈപ്പിന്‍ സമരസമിതി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചകളില്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുകയും വെള്ളിയാഴ്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വഴി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്കില്ലെന്ന് സമരസമിതി തീരുമാനിച്ചത്.

രണ്ട് ദിവസത്തേക്ക് മാത്രം നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതിനോട് സമരസമിതി സഹകരിക്കാന്‍ തയ്യാറല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതെന്നും അറിയുന്നു. അതേസമയം ഇതേക്കുറിച്ച് സമരക്കാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്.

ഇതിനിടെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലീസ് നടപടി അവസാനിപ്പിക്കാനായി മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ബിജെപി, കോണ്‍ഗ്രസ്, സിപിഐ എന്നീ പാര്‍ട്ടികളാണ് പോലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കി ജലപീരങ്കി ഉപയോഗിച്ച് മാത്രം സമരത്തെ നേരിടണമെന്ന് പോലീസിന് നിര്‍ദ്ദേശം ലഭിച്ചതായും സൂചനയുണ്ട്.

പോലീസ് അതിക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റത് വന്‍തോതില്‍ പ്രതിഷേധത്തിന് കാരണമായതോടെയാണ് പോലീസിന് ഈ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സമരസ്ഥലത്ത് ജലപീരങ്കികള്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. അതേസമയം പോലീസ് ഇനിയും ലാത്തിച്ചാര്‍ജ്ജ് നടത്തിയാല്‍ കായികമായി നേരിടാന്‍ തയ്യാറെടുത്താണ് സമരക്കാര്‍ നിലകൊള്ളുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍