UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്; ലോങ്കേവാല യുദ്ധം, നാവികസേന ദിനം

Avatar

1971 ഡിസംബര്‍ 4
ലോങ്കേവാല യുദ്ധം

ഡിസംബര്‍ 4 ഇന്ത്യ ലോങ്കേവാല യുദ്ധത്തിന്റെ വാര്‍ഷികമായി ആചരിക്കുന്നു. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ ഭാഗമായാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലുള്ള ലോങ്കേവാലയില്‍ ഡിസംബര്‍ 4, 5 തീയതികളിലായി ഇന്ത്യയുടെ 23 ആം പഞ്ചാബ് ബറ്റാലിയന്‍ പാക് സൈനികരുമായി ഏറ്റുമുട്ടുന്നത്.

പാകിസ്ഥാന്‍ ടാങ്ക് ആക്രമണത്തിനു മുന്നില്‍ അധികം അംഗബലമില്ലാതിരുന്ന ഇന്ത്യന്‍ സൈനിക ബറ്റാലിയന്‍ അടിപതറിയ സമയത്ത് വ്യോമസേന രംഗപ്രവേശം നടത്തുകയും തിരിച്ചടിക്ക് ചുക്കാന്‍ പിടിക്കുകയുമായിരുന്നു. ചരിത്രപ്രാധാന്യമുള്ള ഈ യുദ്ധമാണ് പ്രശസ്ത ബോളിവുഡ് ചിത്രം ബോര്‍ഡറിന് പ്രചോദനമായത്.

1971 ഡിസംബര്‍ 4
നാവികസേന ദിനം

പാകിസ്താനിലെ ഏറ്റവും വലിയ തുറുമുഖ നഗരമായ കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവികസേന 1971 ഡിസംബര്‍ 4 ന് ആക്രമണം നടത്തി. ഓപ്പറേഷന്‍ ട്രൈഡന്റ് എന്ന് പേരിട്ട ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ മൂന്നു വെസലുകള്‍ ഇന്ത്യന്‍ സേന കടലില്‍ മുക്കി.

ഇന്ത്യന്‍ ഉപദ്വീപില്‍ ആദ്യമായി കപ്പല്‍വേധ മിസൈലുകള്‍ ആദ്യമായി ഉപയോഗിക്കുന്നത് അന്നാണ്. 1971 ലെ യുദ്ധത്തില്‍ ഇന്ത്യക്ക് ശക്തമായ മേല്‍ക്കൈ നേടിയെടുക്കാന്‍ ഈ ആക്രമണത്തിലൂടെ നാവികസേനയ്ക്ക് സാധിച്ചു. ഇതെത്തുടര്‍ന്നാണ് എല്ലാവര്‍ഷവും ഇന്ത്യന്‍ നാവികസേന ഡിസംബര്‍ 4 നാവികസേന ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍