UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസ്: റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്

ലാവ്‌ലിന്‍ കേസില്‍ പ്രതികളായിരുന്നവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം ആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയും ഇന്നാണ് കോടതി പരിഗണിക്കുക.

സിബിഐയും പ്രതിഭാഗവും ഒത്തുചേര്‍ന്ന് കേസ് നീട്ടികൊണ്ടുപോവുകയാണെന്നും റിവിഷന്‍ ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നുമാണ് അജയന്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജായിരിക്കും ഹാജരാവാന്‍ സാധ്യത. 2013 നവംബര്‍ അഞ്ചിനായിരുന്നു പിണറായയുള്‍പ്പടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്താരാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍