UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ അഴിമതി കെട്ടുകഥയെന്ന് ഹൈക്കോടതിയില്‍ ഹരീഷ് സാല്‍വെ

പിണറായി നല്ല ഉദ്ദേശത്തോടെയാണ് ലാവ്‌ലിന്‍ കരാറിനെ സമീപിച്ചതെന്നും ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍

ലാവ്‌ലിന്‍ അഴിമതി കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ ഹരീഷ് സാല്‍വെ. പിണറായി നല്ല ഉദ്ദേശത്തോടെയാണ് ലാവ്‌ലിന്‍ കരാറിനെ സമീപിച്ചതെന്നും കുറ്റപത്രം അസംബന്ധമാണെന്നും അദ്ദേഹം വാദിച്ചു.

ജി കാര്‍ത്തികേയന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. എന്നിട്ടും കാര്‍ത്തികേയന്റെ നടപടി തെറ്റാണെന്ന് സിബിഐ പറയുന്നില്ല. കേരളം വൈദ്യുതി പ്രതിസന്ധി നേരിട്ട കാലത്താണ് കരാറിന് വേണ്ടി ശ്രമിച്ചത്. കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിയായിരുന്നു കരാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വാദിച്ചു. കരാറുമായി ബന്ധപ്പെട്ട് യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല കാര്യങ്ങള്‍ ചെയ്താലും പഴികേള്‍ക്കേണ്ട അവസ്ഥയാണെന്നും സാല്‍വെ കൂട്ടിച്ചേര്‍ത്തു.

പിണറായി അടക്കമുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ സിബിഐ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്. സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍