UPDATES

ലാവ്‌ലിന്‍ കേസ്: പിണറായി വിജയം

പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന് ഹൈക്കോടതി വിധിച്ചു. കേസില്‍ മുഖ്യമന്ത്രിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. കേസില്‍ പിണറായി ഉത്തരവാദിയല്ല. പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ വിധി പറയുന്നത് മാറ്റിവച്ച ശേഷം തനിക്ക് ഊമക്കത്ത് കിട്ടിയെന്ന് ജസ്റ്റിസ് പി ഉബൈദ്. നേരത്തെ വിധി പ്രഖ്യാപനം പൂര്‍ത്തിയാകാതെ ഇത് സംബന്ധിച്ച് വാര്‍ത്ത കൊടുക്കരുതെന്ന് ജഡ്ജി മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

102 പേജുള്ള വിധിയാണ് അദ്ദേഹം കേസില്‍ വായിക്കുന്നത്. ഈ കേസില്‍ പലര്‍ക്കും രാഷ്ട്രീ ലക്ഷ്യങ്ങളുണ്ടെന്നും അത് ശരിയല്ലെന്നും ജസ്റ്റിസ് ഉബൈദ് അറിയിച്ചു. അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരന്‍, പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ എന്നിവരാണ് പിണറായിക്ക് വേണ്ടി കേസ് വാദിച്ചത്.

കേസില്‍ പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയവര്‍ക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍, ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും നഷ്ടം വന്നെന്നായിരുന്നു കേസ്.

പിണറായി വിജയന് ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും അതിന് തെളിവില്ലെന്നും കോടതി നീരിക്ഷിച്ചു. പിണറായി വിജയന് ഇടപാടില്‍ സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്നും അതിന് തെളിവില്ലെന്നും കോടതി നീരിക്ഷിച്ചു. ഇടപാടിന്റെ കാലത്ത് പല മന്ത്രിമാരും വന്നെങ്കിലും പിണറായിയെ മാത്രം സിബിഐ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയായിരുന്നു. കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് കുറ്റക്കാരെന്നും രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു. പിണറായി ഉള്‍പ്പെടെ ഏഴ് പ്രതികളെ 2015ല്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് വിചാരണ ചെയ്യാതെ കുറ്റവിമുക്തരാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍