UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസ് നാളെ ഹൈക്കോടതിയില്‍; നീട്ടി വെക്കണമെന്ന് സി ബി ഐ

അഴിമുഖം പ്രതിനിധി

നാളെ മുന്നൂറ്റി ഒന്നാം നംബര്‍ കേസായി പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ലാവ്‌ലിന്‍ കേസ് നീട്ടണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. രണ്ടു മാസത്തേക്ക് കേസ് നീട്ടി വെക്കണമെന്നാണ് സിബിഐ ആവശ്യം. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി ബിഐക്ക് വേണ്ടി ഹാജരാകും.

നേരത്തെ രണ്ടു മാസത്തേക്ക് കോടതി ലാവ്‌ലിന്‍ കേസ് മാറ്റി വെച്ചിരുന്നു. കേസ് അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നു പറഞ്ഞാണ് പൊതു തെരഞ്ഞെടുപ്പിനോടടുപ്പിച്ച് മുന്‍പിലെത്തിയ കേസ് കോടതി മാറ്റി വെച്ചത്. യു ഡി എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് പൊക്കികൊണ്ടുവരികയാണ് എന്നു എല്‍ ഡി എഫ് വിമര്‍ശനമുന്നയിച്ചിരുന്നു.

കേരളത്തിലെ ജലവൈദ്യുത പദ്ധതികളായ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നിവയുടെ പുനരുദ്ധാരണത്തിന് വേണ്ടി 374.50 കോടി രൂപയുടെ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടായെന്നും അന്നത്തെ വൈദ്യൂതി മന്ത്രിയായിരുന്ന പിണറായി വിജയന് കരാര്‍ ലാവ്‌ലിന് നല്‍കുന്നതില്‍ പങ്കുണ്ടെന്നുമാണ് കേസ്. എന്നാല്‍ സിബിഐ കോടതി 2013 നവംബറില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു.

ജസ്റ്റീസ് കമാല്‍പാഷയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍