UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി

അഴിമുഖം പ്രതിനിധി

ലാവ്‌ലിന്‍ ഹര്‍ജി ഹൈക്കോടതി മാറ്റിവച്ചു. അടിയന്തരമായി പരിഗണിക്കേണ്ട കാര്യമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 2000 മുതലുള്ള റിവിഷന്‍ ഹര്‍ജികള്‍ കെട്ടിക്കിടക്കുകയാണ്. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രണ്ടുമാസത്തേക്കാണ് കോടതി കേസ് മാറ്റി വച്ചിരിക്കുന്നത്.

ലാവ്‌ലിന്‍ കേസില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിന് എതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികളില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് ലാവ്‌ലിന്‍ കേസിനെ ഉയര്‍ത്തികൊണ്ട് വരാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടിയായി.

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നിന്നു കൊടുക്കേണ്ട കാര്യം കോടതിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍