UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ വാദം മാറ്റി വയ്ക്കും എന്ന കാര്യം ഉറപ്പായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതിന് എതിരായ സിബിഐയുടെ പുനപരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് ഒമ്പതിലേയ്ക്ക് മാറ്റി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ വാദം മാറ്റി വയ്ക്കും എന്ന കാര്യം ഉറപ്പായിരുന്നു. കഴിഞ്ഞ തവണ പിണറായി വിജയന്‍റെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹാജരാകാതിരുന്നതിനാലാണ് വാദം മാറ്റി വച്ചത്.

അതേസമയം കേസില്‍ പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പിണറായി വിജയന്‍ അടക്കമുള്ളവര്‍ അധികാര സ്ഥാനങ്ങളിലിരുന്ന് തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിക്കുന്നതായും ഇതൊഴിവാക്കാന്‍ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും സിബിഐയും ഒത്തുകളി നടത്തുകയാണെന്ന് ആരോപിച്ച് അജയന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. അതേ സമയം മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികളെന്ന് പറഞ്ഞ കോടതി ഇത് തള്ളി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍