UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം കെ ദാമോദരന് ദേഹാസ്വാസ്ഥ്യം: ലാവ്ലിന്‍ കേസില്‍ നാളെ വാദം കേള്‍ക്കില്ല

ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.

ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നാളെ വാദം തുടങ്ങില്ല. ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.

കീഴ്ക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റപത്രം ശരിയായി വിലയിരുത്താതെയാണ് പ്രതികളെ വെറുതെവിട്ടതെന്നാണ് സി.ബി.ഐയുടെ വാദം. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാര്‍, കെഎസ്ഇബിക്കും സംസ്ഥാന സര്‍ക്കാരിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍