UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി: സര്‍ക്കാരിന്റെ ഇടപെടലില്‍ ഇന്ന് ചര്‍ച്ച: സമരം അവസാനിച്ചേക്കും

പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം മറ്റന്നാള്‍

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ഇതോടെ സമരം അവസാനിക്കാനുള്ള സാധ്യത തെളിയുകയാണ്.

ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും അഞ്ച് വര്‍ഷത്തേക്ക് നീക്കിയതായി വിദ്യാഭ്യാസ മന്ത്രിയുടെ മധ്യസ്ഥതയില്‍ യോഗം വിളിച്ച് രേഖാമൂലം ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാനാണ് കെഎസ്‌യു, എഐഎസ്എഫ്, എബിവിപി, സ്വതന്ത്ര വിദ്യാര്‍ത്ഥി ഐക്യം എന്നീ സംഘടനകളുടെ തീരുമാനം. ഇന്നലെ കോളേജിലെ 21 അംഗ ഭരണസമിതി നിയോഗിച്ച ഉപസമിതി ലക്ഷ്മി നായരെ സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനമെടുത്തതിന്റെ മിനിറ്റ്‌സ് എഡിഎം ജോണ്‍ വി സാമുവലിന് കൈമാറിയിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം എഡിഎം ഇന്ന് നടപടി തീരുമാനിക്കും.

ഇതിനിടെ തിങ്കളാഴ്ച മുതല്‍ ക്ലാസ് തുടങ്ങുന്നതിനുള്ള ഒരുക്കം മാനേജ്‌മെന്റ് ആരംഭിച്ചു. തിങ്കളാഴ്ച മുതല്‍ ക്ലാസില്‍ കയറാനാണ് എസ്എഫ്‌ഐയുടെയും തീരുമാനം. മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തുമെന്നാണ് എസ്എഫ്‌ഐയുടെ അവകാശവാദം. ഇത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചേക്കുമെന്നതിനാല്‍ എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ കോളേജിനെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മറ്റന്നാള്‍ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും. പത്തിന് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം സെനറ്റ് അംഗം കെ കൃഷ്ണകുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെയാക്കുകയായിരുന്നു. ലോ അക്കാദമിക്കെതിരെ യോഗം ചേര്‍ന്ന് എത്രയും വേഗം നടപടിയെടുത്തില്ലെങ്കില്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ സമരം ആരംഭിക്കുമെന്നാണ് കൃഷ്ണകുമാറിന്റെ മുന്നറിയിപ്പ്. അഫിലിയേഷന്‍ റദ്ദാക്കുകയാണ് സര്‍വകലാശാലയ്ക്ക് സ്വീകരിക്കാവുന്ന ഏറ്റവും കടുത്ത നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍