ദലിത് വിദ്യാര്‍ത്ഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ലെന്നും വിഎസ്
ലോ അക്കാദമിയിലെ പ്രശ്നങ്ങള്‍ അവസാനിച്ചതായി കണക്കാക്കാന്‍ ആകില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്. ഭൂമി പ്രശ്നവും ദലിത് വിദ്യാര്‍ത്ഥി പീഡന പ്രശ്നവും ഇപ്പോഴും നിലനില്‍ക്കുന്നെന്നും വിഎസ് പറഞ്ഞു. അതേസമയം എസ്എഫ്ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് അറിയില്ല.
ദലിത് വിദ്യാര്‍ത്ഥികളോടുള്ള ലക്ഷ്മി നായരുടെ സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നേരത്തെയും വിഎസ് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വിഎസിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്കിയ ഭൂമിയുടെ ദുരുപയോഗം സംബന്ധിച്ച് റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ത്ഥി സമരം മാത്രമല്ല പൊതുപ്രശ്നം കൂടിയാണെന്നും നേരത്തെ വിഎസ് പറഞ്ഞിരുന്നു.