UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി നാളെ തുറക്കില്ല; അനിശ്ചിതകാലത്തേക്ക് അടച്ചു

സംഘര്‍ഷമുണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം

ലോ അക്കാദമി ലോ കോളേജ് നാളെ മുതല്‍ തുറക്കാനുള്ള തീരുമാനം മാനേജ്‌മെന്റ് മാറ്റി. നാളെ തുറന്നാല്‍ സംഘര്‍ഷമുണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം.

അനിശ്ചിതകാലത്തേക്ക് ലോ അക്കാദമി തുറക്കില്ലെന്നാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കോളേജ് തുറന്നാല്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് മുന്നറിയിപ്പുണ്ടായിരുന്നത്. നാളെ പോലീസ് സംരക്ഷണയോടെ ക്ലാസ് തുടങ്ങാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. കോളേജിന് മുന്നില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും നടത്തിവരുന്ന സമരം 26-ാം ദിവസവും തുടരുകയാണ്.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബിജെപി നേതാവ് വി വി രാജേഷും കോളേജിന് മുന്നില്‍ നിരാഹാരം കിടക്കുകയാണ്. ഇതിനിടെ മുരളീധരനെ സന്ദര്‍ശിക്കാന്‍ ഇന്ന് എകെ ആന്റണി കോളേജിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍