UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി; കെ മുരളീധരന്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളിധരനെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് വി വി രാജേഷ് ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരം 23-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി കെ മുരളീധരന്‍ എംഎല്‍എ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. അതേസമയം അനിശ്ചിതകാല നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളിധരനെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്ന് വി വി രാജേഷ് ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്.

പോലീസ് സുരക്ഷയില്‍ ലോ അക്കാദമിയില്‍ ഇന്നു മുതല്‍ ക്ലാസുകള്‍ പുനാരംഭിക്കും. ഇന്നലെ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ബിജെപി ജില്ലാ ഹര്‍ത്താലിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. സമരത്തില്‍ നിന്ന് പിന്‍മാറിയ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ അക്കാദമിയില്‍ കടക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടിലാണ് എബിവിപി, എഐഎസ്എഫ്, കെഎസ്‌യു, എംഎസ്എഫ്, എഐഡിഎസ്ഒ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളും ഒന്നിലും അംഗമല്ലാത്ത വിദ്യാര്‍ഥി ഐക്യത്തിലെയും പ്രതിനിധികള്‍ പറയുന്നത്.

ലക്ഷ്മി നായരുടെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെ മുരളീധരന്‍ രാവിലെ 10 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുക. ഇന്നു സംസ്ഥാനവ്യാപകമായി എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തുന്നുണ്ട്. നാളെ കെഎസ്യുവും പഠിപ്പുമടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍