UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യദ്രോഹ കുറ്റ നിയമം പുന:പരിശോധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

രാജ്യദ്രോഹ കുറ്റ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പര്‍തിഭായ് ചൌധരി ലോക്‌സഭയെ അറിയിച്ചു. എംബി രാജേഷ് എംപിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടാതെ നിയമ കമ്മീഷന്‍ ഈ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെ കുറിച്ച് ആലോചിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി.

രാജ്യത്തുടനീളം രാജ്യദ്രോഹകുറ്റ നിയമം ദുരുപയോഗം ചെയ്യുന്നകാര്യം സര്‍ക്കാര്‍ ഗൗരവമായി ശ്രദ്ധിക്കുന്നുണ്ടോയെന്നായിരുന്നു രാജേഷിന്റെ ചോദ്യം. രാജ്യദ്രോഹ കുറ്റ നിയമവും ഐപിസിയും പുനഃപരിശോധിക്കുന്നത് പഠിക്കാന്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2014-ല്‍ കമ്മീഷന്‍ ചില പ്രധാനപ്പെട്ട മേഖലകളെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി ഹരിഭായ് പര്‍തിഭായ് ചൗധരിയും ലോക്‌സഭയില്‍ പറഞ്ഞു.

2014-ലെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സര്‍ക്കാര്‍ സഭയില്‍ ഉദ്ധരിച്ചെങ്കിലും ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസിലെ വസ്തുതകള്‍ കൂട്ടിച്ചേര്‍ത്തില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇന്നലെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഡല്‍ഹി പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യദ്രോഹ കുറ്റമെന്താണെന്ന് അറിയാമോയെന്നും കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു.

നിയമം ഭേദഗതി ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സുപ്രീംകോടതി നേരത്തെ ഒരു ജൂറി രൂപീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍