UPDATES

അഭിഭാഷകരെ നിയ​ന്ത്രിക്കാൻ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യകരം; എകെ ബാലന്‍

അഴിമുഖം പ്രതിനിധി 

മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടിക്കെതിരെ നിയമമന്ത്രി എകെ ബാലന്‍. അഭിഭാഷകർ നിയമവ്യവസ്​ഥയെ പരിഹസിക്കുകയാണെന്നും അഭിഭാഷകരെ നിയ​ന്ത്രിക്കാൻ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

കോടതി വളപ്പിൽ ​ഒരു പ്രശ്​നമുണ്ടായാൽ അത്​ തീർക്കാൻ ജഡ്​ജിമാർക്ക്​ കഴിയണം. പഞ്ചായത്തിലെ ഒരു പ്രശ്​നം തീർക്കാൻ പഞ്ചായത്ത്​ പ്രസിഡൻറ്​ മതിയാകും. നിയമനിര്‍മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയും. അതുപോലെ കോടതിയിലെ പ്രശ്നങ്ങള്‍ ജഡ്ജി വിചാരിച്ചാല്‍ അവസാനിപ്പിക്കാന്‍ കഴിയും .

 കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണെന്നും ഇൗ നിലയിലേക്ക്​ ഇനി പോകാന്‍ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസവും  വഞ്ചിയൂർ ജില്ലാ കോടതിയില്‍ അഭിഭാഷകള്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ചതിനെ തുടര്‍ന്നാണ്​ എ.കെ ബാലന്‍റെ പ്രതികരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍