UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സുബൈദ ഇസ്ഹാക്കിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്ലെക്സ് ബോര്‍ഡ്

അഴിമുഖം പ്രതിനിധി

തൃത്താല നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുബൈദ ഇസ്ഹാക്കിനെ അപമാനിക്കുന്ന തരത്തിലുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ കോണ്‍ഗ്രസ് പ്രപരിപ്പിക്കുന്നതായി ആക്ഷേപം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ വി ടി ബലറാമിനോട് പരാജയപ്പെട്ട സുബൈദയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതരത്തിലാണ് ഫ്ലെക്സ് ബോര്‍ഡ്. സിപിഎം-ബിജെപി ബന്ധം മണ്ഡലത്തില്‍ ഉണ്ടായിരുന്നുവെന്ന തരത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന വി ടി രമയുടെ പേരും ഫഌക്‌സില്‍ ഉപയോഗിച്ചിട്ടുണ്ട്. കൈക്കൂലി കൊടുത്ത് വോട്ടര്‍മാരെ വശത്താക്കാന്‍ നോക്കിയിട്ടും തൃത്താലയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന പരിഹാസവും എതിര്‍സ്ഥാനാര്‍ത്ഥിക്കു നേരെ ഫ്ലെക്സ് സ്ഥാപിച്ചവര്‍ നടത്തുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍