UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം വൈകിട്ട്; ബാറുകള്‍ തുറക്കാന്‍ നീക്കം

പാതയോരത്തു നിന്നും നിശ്ചിത അകലം പാലിക്കുന്ന ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കാണ് അനുമതി

നിയമതടസമില്ലാതെ എല്ലാ ബാറുകള്‍ക്കും അനുമതി ല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെന്ന് സൂചന. പുതിയ മദ്യനയത്തിന് അനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വൈകിട്ടോടെ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകള്‍ തുറക്കുമെന്നാണ് സൂചന. പാതയോരത്തു നിന്നും നിശ്ചിത അകലം പാലിക്കുന്ന ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കാണ് അനുമതി നല്‍കുക. ടൂസ്റ്റാര്‍ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും.

ഷാപ്പിന് പുറത്തേക്കും മദ്യവില്‍പ്പന വ്യാപിപ്പിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കമെന്നും അറിയുന്നുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ വഴിയും കള്ള് വില്‍പ്പന നടത്തും. കള്ളിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി മദ്യഷാപ്പുകള്‍ക്ക് പുറത്തേക്കും കള്ള് വില്‍പന വ്യാപിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍