UPDATES

എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത്  എല്‍ഡിഎഫ്  ആഹ്വാനം  ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ഇതുവരെയുള്ള റിപ്പോര്‍ടുകള്‍ പ്രകാരം ഹര്‍ത്താല്‍ പൊതുവേ സമാധാനപരം ആണെങ്കിലും ജനജീവിതം സ്തംഭിച്ചഅവസ്ഥയാണ്. ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടന്നതായി പറയുന്നു.സ്വകാര്യ വാഹങ്ങള്‍ വളരെ കുറവേ നിരത്തില്‍ ഇറങ്ങിയിട്ടുള്ളൂ.എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ജാഥകളും ധര്‍ണകളും  നടത്താനുള്ള തയ്യാറെടുപ്പിലാണ്.കെ എസ് ആര്‍ ടി സി യും സര്‍വീസ്സ് നിര്‍ത്തി വച്ചിരിക്കുകയാണ് .

ഇന്നലെ കൂടിയ  എല്‍ഡിഎഫ് യോഗത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ഉണ്ടായത്. നിയമസഭയ്ക്കകത്ത് വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്. ബജറ്റ് അവതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. ബജറ്റ് അവതരണത്തിലെ അപാകതകള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തിയതായി വി എസ് പറഞ്ഞു .

അഴിമതിയാരോപണത്തില്‍ പെട്ട ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനായി പ്രതിപക്ഷം നിയമസഭയ്ക്കുള്ളില്‍ വലിയതോതില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിപക്ഷത്തെ തടയാനുള്ള വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണപക്ഷാംഗങ്ങളുടെ ഇടപെടലാണ് എംഎല്‍എമാരെ മര്‍ദ്ദിക്കുന്നതിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍