UPDATES

ബാര്‍ കോഴ; മന്ത്രി കെഎം മാണിക്കെതിരെയുള്ള സമരതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ഇന്ന് ഇടതുമുന്നണി യോഗം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിക്കെതിരെയുള്ള തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് മുന്നണി. ഇത് സംബന്ധിച്ചുള്ള പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കും. 

മാണിക്കെതിരെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശ് പുറത്ത് വിട്ട തെളിവുകള്‍ പരമാവധി ഉപയോഗിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. മാണിയോട് ഒരുതരത്തിലുള്ള മൃദുസമീപനവും പാടില്ലെന്ന നിലപാടിലാണ് സിപിഐ. മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കണമെന്നുമാണ് സിപിഐയുടെ നിലപാട്. 

മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ നിയമസഭയ്ക്കകത്തും പുറത്തും സമരതന്ത്രങ്ങള്‍ മുന്നണി ആവിഷ്‌കരിക്കരിക്കും. ഇതിനായി യുവജനസംഘടനകളുടേതടക്കം പ്രതിഷേധം ശക്തമാക്കുന്നതിനും ഇന്ന് തീരുമാനമെടുക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍