UPDATES

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

അഴിമുഖം പ്രതിനിധി

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ സതീശന്റെ അടിയന്തരപ്രമേയ നോട്ടീസ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ തള്ളുകയായിരുന്നു.

അഴിമതി വെച്ചുപൊറിപ്പിക്കില്ലെന്ന അവകാശവാദവുമായി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് മാസമെന്ന ചെറിയ കാലയിളവില്‍ തന്നെ നിരവധി അഴിമതികള്‍ നടത്തിയെന്നും മുഖ്യമന്ത്രി അറിയാതെ ബന്ധുനിയമനങ്ങളൊന്നും നടക്കില്ല. പികെ സുധീര്‍ നമ്പ്യാരെ നിയമിച്ച ഫയല്‍ മുഖ്യമന്ത്രി കണ്ടതിന് തെളിവുണ്ടെന്നുമാണ് സഭയില്‍ സതീശന്‍ ആരോപിച്ചത്.

എന്നാല്‍ സതീശന്‍ ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് സുധീര്‍ നമ്പ്യാരുടെ നിയമനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ്. വകുപ്പില്‍ നിയമനം നടത്തുന്നതിന് മന്ത്രിക്ക് തീരുമാനമെടുക്കാമെന്നും തന്റെ പരിഗണനയില്‍ വരേണ്ട കാര്യമില്ലിത് എന്നാല്‍ കീഴ്‌വഴക്കം എന്ന നിലയില്‍ വേണമെങ്കില്‍ അറിയിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍