UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: പോളണ്ടിലെ ആദ്യ കമ്മ്യൂണിസ്റ്റിതര പ്രസിഡന്റായി ലേ വലേസ ചുമതലയേറ്റു

1983-ല്‍ അദ്ദേഹത്തിന് നോബല്‍ സമാധാന പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള വലേസയുടെ പ്രസംഗം വായിച്ചത് ഭാര്യ ഡാനുറ്റ ആയിരുന്നു. ‘ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു-അതുകൊണ്ടാണ് കായിക ശക്തിയിലേക്ക് ഞങ്ങള്‍ ഒരിക്കലും തിരിയാതിരുന്നത്. ഞങ്ങള്‍ നീതിക്കായി ദാഹിക്കുന്നു-അതുകൊണ്ടാണ് ഞങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഇത്രയും നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നത്. വിശ്വാസത്തിലുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്-

1990 ഡിസംബര്‍ 22

1990 ഡിസംബര്‍ 22-ന്, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പോളണ്ടിലെ ആദ്യ കമ്മ്യൂണിസ്റ്റിതര പ്രസിഡന്റായി പോളിഷ് തൊഴിലാളി നേതാവും സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവുമായ ലേ വലേസ ചുമതലയേറ്റു. സോളിഡാരിറ്റി ട്രേഡ് യൂണിയന്റെ സ്ഥാപനകനായ ലേ ലേസ, 1990 ഡിസംബര്‍ ഒമ്പതിന് പോളണ്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ അധികാരം കുറയുന്നതിന്റെ സൂചനയായിരുന്നു അദ്ദേഹത്തിന്റെ വിജയം. കിഴക്കന്‍ യൂറോപ്പിലെമ്പാടും ജനാധിപത്യമാറ്റങ്ങള്‍ക്ക് തിരികൊളുത്താന്‍ സോളിഡാരിറ്റി പ്രസ്ഥാനത്തിന് സാധിച്ചു.

ഒരു മരപ്പണിക്കാരന്റെ മകനായി ജനിച്ച വലേസയ്ക്ക് പ്രാഥമിക, തൊഴില്‍ വിദ്യാഭ്യാസങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. 1967ല്‍, ഗഡാന്‍സ്‌കയിലെ പടുകൂറ്റന്‍ ലെനിന്‍ കപ്പല്‍നിര്‍മ്മാണശാലയില്‍ ഒരു ഇലക്ട്രീഷനായി ജീവിതം ആരംഭിച്ചു. 1970-ലെ പോലീസ് നിരവധി പ്രകടനക്കാരെ കൊലപ്പെടുത്തിയ ഗഡാന്‍സ്‌കയിലെ ഭക്ഷ്യ കലാപത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. 1976-ല്‍ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പുതിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, വലേസ സര്‍ക്കാര്‍ വിരുദ്ധ യൂണിയനില്‍ അണിചേരുകയും തല്‍ഫലമായി ജോലി നഷ്ടപ്പെടുകയും ചെയ്തു. 1982 ഓഗസ്റ്റ് 14-ന് ഭക്ഷ്യവിലകള്‍ക്കെതിരെ ലെനിന്‍ കപ്പല്‍നിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ പ്രതിഷേധം ആരംഭിച്ചപ്പോഴും അദ്ദേഹം തൊഴില്‍രഹിതനായിരുന്നു. താമസിയാതെ 36-കാരനായ വലേസ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. മറ്റ് കപ്പല്‍നിര്‍മ്മാണശാലയില്‍ നിന്നും സമീപപ്രദേശങ്ങളിലെ തൊഴില്‍ശാലകളില്‍ നിന്നുമുള്ള തൊഴിലാളികള്‍ സമരത്തില്‍ അണിചേര്‍ന്നു. ഇന്റര്‍ഫാക്ടറി സ്‌ട്രൈക്ക് കമ്മിറ്റി എന്ന് പേരായ യൂണിയനുകള്‍ക്ക് വേണ്ടി വലേസ ചര്‍ച്ചകളില്‍ ഇടപെട്ടു. തൊഴിലാകളിക്ക് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിയമപരമാക്കുന്ന ഒരു കാരാര്‍ നേടിയെടുക്കാന്‍ ഓഗസ്റ്റ് 31-ന് അദ്ദേഹത്തിന് സാധിച്ചു. 1981 ഡിസംബറില്‍ സോവിയറ്റ് യൂണിയന്റെ സമ്മര്‍ദത്തിന്റെ ഫലമായി പോളിഷ് സര്‍ക്കാര്‍ പട്ടാളനിയമം പ്രഖ്യാപിക്കുകയും സോളിഡാരിറ്റിയെ നിയമവിരുദ്ധമാക്കുകയും വലേസയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വലേസയെ 1981-ലെ മാന്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാസിക പ്രഖ്യാപിച്ചു.

‘1981 അവസാനമായതോടെ ഗഡാന്‍സ്‌കയില്‍ നിന്നുള്ള ഈ ഇലക്ട്രീഷ്യന്‍, അഴിമതിയില്‍ മുങ്ങിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പോളണ്ടിന്റെ പോരാട്ടത്തിന്റെ ഹൃദയവും ആത്മാവുമായി മാറി എന്ന് മാത്രമല്ല, സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ അന്താരാഷ്ട്ര മുദ്രയായി ഉയരുകയും ചെയ്തു,’ എന്ന് ടൈം മാസിക എഴുതി. ഒരു വര്‍ഷത്തിന് ശേഷം വലേസ മോചിതനാവുകയും സോളിഡാരിറ്റി പ്രസ്ഥാനത്തിനായി രഹസ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിക്കുകയും യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്യു ബുഷുമായും, പോളണ്ടുകാരന്‍ കൂടിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 1983-ല്‍ അദ്ദേഹത്തിന് നോബല്‍ സമാധാന പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള വലേസയുടെ പ്രസംഗം വായിച്ചത് ഭാര്യ ഡാനുറ്റ ആയിരുന്നു. ‘ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു-അതുകൊണ്ടാണ് കായിക ശക്തിയിലേക്ക് ഞങ്ങള്‍ ഒരിക്കലും തിരിയാതിരുന്നത്. ഞങ്ങള്‍ നീതിക്കായി ദാഹിക്കുന്നു-അതുകൊണ്ടാണ് ഞങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ ഇത്രയും നിര്‍ബന്ധബുദ്ധി പ്രകടിപ്പിക്കുന്നത്. വിശ്വാസത്തിലുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്-അതുകൊണ്ടാണ് മനുഷ്യന്റെ മനഃസാക്ഷിയെ അടിമപ്പെടുത്താന്‍ ഞങ്ങള്‍ ഒരിക്കലും ശ്രമിക്കാത്തതും, ഒരിക്കലും അതിന് ശ്രമിക്കില്ല എന്ന് തീരുമാനിച്ചിട്ടുള്ളതും,’ എന്ന് ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി പ്രസ്ഥാനത്തിന്റെ തലവനായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 1989-ല്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പ്രതിനിധികളെ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാര്‍ക്കാര്‍ നിര്‍ബന്ധിതമായി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുളള ആദ്യത്തെ സ്വതന്ത്ര തിരഞ്ഞെടുപ്പായിരുന്നു അത്. ഭൂരിപക്ഷം സീറ്റുകളിലും ഡോളിഡാരിറ്റി ജയിക്കുകയും കമ്മ്യൂണിസ്റ്റുകളുടെ പങ്കില്ലാത്ത ഒരു സര്‍ക്കാരിന് രൂപം നല്‍കുകയും ചെയ്തു. പക്ഷെ സര്‍ക്കാരിന്റെ തലവനാകാനുള്ള അവസരം വലേസയ്ക്ക് നിഷേധിക്കപ്പെടുകയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ തദേവൂസ് മസോവിക്കിയെ സര്‍ക്കാരിനെ നയിക്കാന്‍ അനുവദിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം, പോളണ്ട് ചരിത്രത്തിലെ ആദ്യത്തെ നേരിട്ടുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസോവിസ്‌കിക്കെതിരെ വലേസ മത്സരിച്ചു. രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ 74 ശതമാനത്തിലേറെ നേടിയ വലേസ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും രണ്ടാഴ്ചയ്ക്ക് ശേഷം അധികാരമേറ്റെടുക്കുകയും ചെയ്തു. ‘ഇതോടെ പോളണ്ടിന്റെ മൂന്നാം റിപബ്ലിക്ക് നിയമാനുസൃതമായി ആരംഭിക്കുകയാണ്,’ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘ആര്‍ക്കും ഒന്നിനും ഈ യാഥാര്‍ത്ഥ്യത്തെ നിഷേധി്കാനാവില്ല. വിദേശശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴിലോ അല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിട്ടുവീഴ്ചയുടെ ഫലമായോ നമ്മുടെ രാജ്യത്തിന്റെ നേതാക്കളെ തിരഞ്ഞെടുക്കുന്ന മോശം കാലം അവസാനിപ്പിച്ചിരിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍