അഴിമുഖം പ്രതിനിധി
ഭൂമാഫിയയുടെ ചതിക്കിരയായ ലീല ഗുലാട്ടിക്ക് പിന്തുണയുമായി സംസ്ഥാന മന്ത്രിമാര്‍. ഭൂമാഫിയയില്‍ നിന്നും ഗുലാട്ടിക്ക് നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ലീല ഗുലാട്ടിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ലീല ഗുലാട്ടിക്ക് നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. മണ്മറഞ്ഞ ലോകപ്രശസ്ത വാസ്തു പ്രതിഭ ലാറി ബേക്കറിന്‍റെ കരവിരുതില്‍ പണിത വീട് വാലി വ്യൂ ഗാര്‍ഡന്‍സിന്‍റെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിനുവേണ്ടി നടത്തിയ മണ്ണെടുക്കല്‍ മൂലം തകര്‍ന്നു തരിപ്പണമായിരുന്നു.
സര്‍ക്കാരിന്റെ ശക്തമായ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഭൂമാഫിയക്കെതിരെ പോരാട്ടങ്ങളുമായി മുന്നോട്ടു പോകുമെന്നും ലീല ഗുലാട്ടി വ്യക്തമാക്കി
ഒന്നാം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകനും 1987ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലാനിംഗ് ബോർഡ് വൈസ് ചെയര്‍മാനുമായിരുന്ന ഇഖ്ബാല്‍ സിംഗ് ഗുലാട്ടിയെന്ന ഐ എസ് ഗുലാട്ടിയുടെ പത്നിയാണ് ലീലാ ഗുലാട്ടി.